07-04-2025
ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയശേഷം വത്തിക്കാനിലെ ജനങ്ങള്‍ക്ക് മുന്നിലെത്തി മാര്‍പാപ്പ. വീല്‍ചെയറില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ കുര്‍ബാനയും നടന്നു. അപ്രതീക്ഷിതമായി മാര്‍പാപ്പയെ കാണാനായതിലെ സന്തോഷം പങ്കുവച്ച് വിശ്വാസികള്‍.
മൂക്കിനെ താഴെയായി ഓക്‌സിജന്‍ ട്യൂബുമായായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. മികച്ച ഞായറാഴ്ച എല്ലാര്‍ക്കും ആശംസിക്കുന്നതായും എല്ലാവര്‍ക്കും നന്ദി പറയുന്നതായി മാര്‍പ്പാപ്പ പ്രതികരിച്ചു.