keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കുപ്പി വെള്ളത്തിൽ നിന്ന് ചത്ത ചിലന്തി : കമ്പനിക്ക് എതിരെ കനത്ത പിഴ ഈടാക്കി കോടതി

11-04-2025

കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണ് കോടതി വിധിച്ചത്. കൊയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ് പിഴ. പ്രദേശത്തെ റസ്റ്റോറന്‍റില്‍ നടന്ന വിവാഹ സൽകാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിവലയുൾപ്പെടെ കുപ്പിയിൽ കണ്ടെത്തിയിരുന്നു. ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആൾ അത് തുറക്കാതെ റസ്റ്റോറന്‍റില്‍ ഏൽപ്പിച്ചു. റസ്റ്റോറന്‍റ് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് കമ്പനിക്കെതിരെ കേസെടുത്ത് കോടതിക്ക് കൈമാറിയത്. ഇത്തരം സംഭവങ്ങളിൽ നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു" }

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News