keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
അമിത് ഷാ ചെന്നൈയില്‍, ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ

11-04-2025

നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചു മറ്റു പാര്‍ട്ടികളുടെ നേതാക്കളുമായി അന്തിമ ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. ഇന്നു ഗിണ്ടിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തുന്ന നിര്‍ണായക യോഗങ്ങളില്‍ അണ്ണാഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്കു മാധ്യമങ്ങളെ കണ്ടു മുന്നണി പ്രഖ്യാപനം നടത്തുമെന്നാണു സൂചന. അതിനിടെ, ബിജെപിക്കു പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ക്കും തുടക്കമായി. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ അധ്യക്ഷനുമായി ബന്ധപ്പെട്ട്, അണ്ണാഡിഎംകെയുമായി സമവായമുണ്ടാക്കാനും ഷാ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ അധ്യക്ഷനായ കെ.അണ്ണാമലൈയുമായി അണ്ണാഡിഎംകെ നേതൃത്വത്തിനുള്ള അകല്‍ച്ച കണക്കിലെടുത്താണു നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തില്‍ കുറഞ്ഞതു 10 വര്‍ഷമെങ്കിലും ബിജെപി പ്രവര്‍ത്തകനായിരിക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ, 2017ല്‍ പാര്‍ട്ടിയിലെത്തി മത്സരരംഗത്തു സജീവമായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ പലരും അയോഗ്യരാകും. നിബന്ധന വിവാദമായതോടെ, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ അതില്‍ ഇളവു നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍, അണ്ണാഡിഎംകെ വിട്ടു ബിജെപിയിലെത്തിയ നൈനാറിനെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നതില്‍ ആര്‍എസ്എസിനു താല്‍പര്യമില്ലെന്നാണു സൂചന. യുവനേതാവായ അനന്തന്‍ അയ്യാസ്വാമി, കറുപ്പ് എം.മുരുകാനന്ദം എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്."

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News