15-04-2025
ബെല്‍ജിയത്തില്‍ അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയുടെ നാടുകടത്തല്‍ വൈകിയേക്കും. അര്‍ബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് ചോക്‌സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങള്‍ക്കായി സ്വിറ്റ്സര്‍ലാന്‍ഡിലേക്കു പോകാനിരിക്കെയാണ് ബെല്‍ജിയം പൊലീസ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. തുടര്‍നടപടികള്‍ക്കായി ഇ.ഡി, സിബിഐ സംഘങ്ങള്‍ ഉടന്‍ ബെല്‍ജിയത്തിലേക്കു പോകുമെന്നും സൂചനയുണ്ട്. വ്യാജരേഖ നല്‍കി ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ശനിയാഴ്ചയാണ് ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായായിരുന്നു അറസ്റ്റ്.