keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പ്രമുഖ നടനെതിരെ പൊലീസ് റെയ്ഡിന് എത്തിയത് അതീവ രഹസ്യമായാണ്

17-04-2025

വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാന്‍ അമ്മയില്‍ നടപടി തുടങ്ങി. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വളരെ രഹസ്യസ്വഭാവത്തോടെയായിരുന്നു അന്വേഷണ സംഘം ഷൈനിലേക്ക് എത്തിയത്. പൊലീസ് എത്തുന്നതറിഞ്ഞ് നടന്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയെന്നാണ് വിവരം. നടന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പൊലീസ് ഇരച്ചെത്തിയതോടെയാണ് ഷൈന്‍ ഇറങ്ങിയോടിയത്.. മുറിക്ക് അടുത്തെത്തിയതും നായകന്‍ ഇറങ്ങി ഓടി. മൂന്നാം നിലയില്‍ നിന്നുള്ള നടന്റെ ഓട്ടം കണ്ട് ഡാന്‍സാഫും ഞെട്ടി. പൊലീസ് പിടിച്ച് ലഹരി പരിശോധനയ്ക്ക് ഹാജരാക്കിയാല്‍ കുടുങ്ങുമെന്ന തിരിച്ചറിവായിരുന്നു ഓട്ടത്തിന് പിന്നില്‍. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന പരാതിക്കിടെയായിരുന്നു ഡാന്‍സാഫിന്റെ നീക്കം. പ്രമുഖ നടനെതിരെ പൊലീസ് റെയ്ഡിന് എത്തിയത് അതീവ രഹസ്യമായാണ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലെ ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗമാണ് വിവാദമാകുന്നത്. വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ പൊലീസും ശക്തമായ നടപടി എടുക്കുമെന്നതിന്റെ സൂചനയായിരുന്നു ഡാന്‍സാഫിന്റെ നീക്കം. എറണാകുളത്തെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്നത്. കൊച്ചി നോര്‍ത്തിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലാണ് ഇത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News