19-04-2025
പുതുതായി അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരം സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ സമീപകാല നിർദ്ദേശത്തിനെതിരെ, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) വാഷിയിൽ പ്രതിഷേധം നടത്തി.എംഎൻഎസിന്റെ വിദ്യാർത്ഥി വിഭാഗമായ മഹാരാഷ്ട്ര നവനിർമ്മാൺ വിദ്യാർത്ഥി സേനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഛത്രപതി ശിവാജി മഹാരാജ് ചൗക്കിൽ സർക്കാർ ഉത്തരവ് പ്രതീകാത്മകമായി കത്തിക്കുകയും ചെയ്തു. നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ സമരം അനിവാര്യമാണ്എ ന്ന് എംഎൻഎസ് പ്രസിഡന്റ് രാജ് താക്കറെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം.