keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം, വന്‍ നാശനഷ്ടം

21-04-2025

ഞായറാഴ്ച രാവിലെ ജമ്മു കശ്മീരിലെ റംബാൻ തഹ്‌സിലില്‍ നടന്ന മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി വീടുകളും, കെട്ടിടങ്ങളും തകര്‍ന്നു. കനത്ത മഴയും കാറ്റും ആലിപ്പഴവര്‍ഷവുമെല്ലാം സ്ഥിതിയെ കൂടുതല്‍ വഷളമാക്കി. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനു ബുദ്ധിമുട്ടും ഗതാഗതസംവിധാനങ്ങളും താറുമാറിലായി.പുലർച്ചെ 1.10 ഓടെ ആരംഭിച്ച കനത്ത മഴ ഉച്ചയ്ക്ക് ശേഷവും തുടരുകയാണെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ ബഷീര്‍ ഉൾ ഹഖ് പറഞ്ഞു. കാലാവസ്ഥാ വകുപ്പിൻ്റെ പ്രതികൂല കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ഇതിനകം തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയ ജില്ലാ ഭരണകൂടം സ്ഥിതിഗതികളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും, കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ റവന്യൂ, പോലീസ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. 500 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി എന്നാണ് കണക്ക്‌.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News