22-04-2025
കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ രാപ്പകൽ സമരയാത്രയ്‌ക്കൊരുങ്ങി ആശമാർ. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം 71 ദിവസ പിന്നിട്ടും, നിരാഹാര സമരം 33-ആം ദിവസത്തിലെത്തിയ അവസരത്തിലാണ് ഈ പ്രഖ്യാപനം.