keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ട്രാവല്‍ കാര്‍ഡുകള്‍ വരുന്നു

22-04-2025

ഡിജിറ്റല്‍ പണമിടപാടിലേക്ക് പൂര്‍ണ്ണമായും മാറുന്നതിന്റെ ഭാഗമായി ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില്‍ കയറാം. തിരുവവന്തപുരം, കൊല്ലം ജില്ലകളില്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ടണ്ടെന്നും, ആളുകള്‍ ഈ സൗകര്യം ഇപ്പോഴേ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന്‌ കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം മേയ് അവസാനം മുതല്‍ ഘട്ടംഘട്ടമായി കാര്‍ഡുകള്‍ വ്യാപിപ്പിക്കുമെന്നും, ഇതിനായി പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൈമാറ്റം ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡിന് ഇപ്പോള്‍ ഈടാക്കുന്നത് 100 രൂപയാണ്. 50 രൂപയാണ് ഇതില്‍ മിനിമം റീച്ചാര്‍ജ്ജായി നിശ്ചയിച്ചിട്ടുള്ളത്. 2000 രൂപയായിരിക്കും ഏറ്റവും ഉയര്‍ന്ന കാര്‍ഡ് ലിമിറ്റ്‌. കാര്‍ഡുകളില്‍ പ്രശ്നങ്ങള്‍ വന്നാല്‍ രണ്ട് ദിവസത്തിനകം പുതിയ കാര്‍ഡ് നല്കാനും, പരാതി പരിഹരിക്കാനുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്." }

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News