keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മലയാള സിനിമയിലെ ലഹരി വിവാദങ്ങള്‍, വിവരങ്ങളുമായി എഡിജിപി മനോജ് ഏബ്രഹാം

22-04-2025

ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന സിനിമാ താരങ്ങള്‍ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേരളാ പൊലീസിന്റെ പക്കലുണ്ടെന്ന്‌ എഡിജിപി മനോജ് ഏബ്രഹാം വെളിപ്പെടുത്തി. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ, ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള അദ്ദേഹം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ വരുമ ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും, സിനിമ സെറ്റുകളിലും ഹോട്ടലുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു നടത്തുന്ന ആഘോഷ പാർട്ടികളിലും ലഹരിഈ ആളുകള്‍ എത്തിക്കുന്നുണ്ടെന്ന സൂചനകളും നടപടിയെടുക്കുമ്പോള്‍ കണക്കിലെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ലല്ലെന്നും, ഇവര്‍ക്കെതിരെ പരാതിയുമായി വരുന്ന ആര്‍ക്കും, വിന്‍സി ഉള്‍പ്പടെയുള്ളവര്‍ക്കും എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും എന്ന് പ്രസ്താവനയില്‍ പറയുന്നു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News