keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തിരച്ചില്‍ കര്‍ശനമാക്കി സൈന്യം, വ്യാപക റെയ്ഡിന് എന്‍ഐഎ

23-04-2025

പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭീകരാക്രമണത്തില്‍ കശ്മീരില്‍ നിന്നുള്ള പ്രാദേശിക സഹായം ഉണ്ടായതായി എന്‍ഐഎ കണ്ടെത്തല്‍. ഭീകരാക്രമണം നടത്തിയ സംഘത്തില്‍ രണ്ടുപേര്‍ കശ്മീര്‍ സ്വദേശികളാണ്. ഇരുവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയതും ഈ കശ്മീര്‍ സ്വദേശികളായ യുവാക്കളാണ്. ജമ്മു കശ്മീരിലെ ബിജ്‌ബെര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭീകരാക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ആദില്‍, ആസിഫ് എന്ന രണ്ടു സ്വദേശികളാണ് ഈ തീവ്രവാദികള്‍. ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ശരീരത്തില്‍ ബോഡി ക്യാമറ ഫിറ്റ് ചെയ്തിരുന്നതായും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുള്ള മൂന്നുപേരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ ഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ അംഗങ്ങളാണ് ആക്രമണകാരികള്‍ എന്നാണ് റിപ്പോര്‍ട്ട്. ഭീകരരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ദേശീയ അന്വേഷണ ഏജന്‍സി ആരംഭിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News