keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തൃശൂർ ജില്ലാ സിറ്റിംഗ്

23-04-2025

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തൃശൂർ ജില്ലാ സിറ്റിംഗ് കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്നു. സിറ്റിങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ പരിഗണിച്ച 11 ഹർജികളിൽ 5 എണ്ണം തീർപ്പാക്കി. 6 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി .പുതുതായി ഒരു പരാതി ലഭിച്ചു കൊരട്ടിക്കര ബദരിയ ജുമാ മസ്ജിദ് അധികൃതർ ശ്മശാനത്തിനു അനുമതി തേടിക്കൊണ്ട് സമർപ്പിച്ച ഹർജിയിൽ ഒരു മാസത്തിനകം തീരുമാനം കൈകൊള്ളുവാൻ കമ്മീഷൻ നിർദ്ദേശം നൽകി. വായ്‌പ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് തലപ്പിള്ളി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിനെതിരെ ചേലക്കര അന്ത്രോട് സ്വദേശി സമർപ്പിച്ച ഹർജി, ഹൈക്കോടതി ഒന്നിലേറെ തവണ പരിശോധിച്ചു വിധി പ്രസ്ഥാവിച്ചതാണെന്നത് പരിഗണിച്ച് ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു , എന്നാൽ വായ്പാ തിരിച്ചടക്കുവാൻ ഹർജികക്ഷിക്ക് പരമാവധി സാവകാശം അനുവദിക്കുന്നതിൽ ഉദാരവും മനുഷ്യത്വപരവുമായ സമീപനം സ്വീകരിക്കുവാൻ ബാങ്ക് അധികൃതരോട് നിർദ്ദേശവും നൽകി റിമാൻഡ് കാലയളവിൽ വിയ്യൂർ ജയിൽ അധികൃതർ പീഡിപ്പിച്ചെന്നാരോപിച്ച് തലക്കോട്ടുകര സ്വദേശിയായ യൂട്യൂബർ സമർപ്പിച്ചതുൾപ്പടെ 6 ഹർജികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News