keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

24-04-2025

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു. എഐ 503 എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍നിന്ന് രാത്രി 7.30ഓടെ കൊച്ചിയിലെത്തിച്ചത്. പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് സ്വകാര്യ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി.പ്രസാദും ജെ.ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. രാമചന്ദ്രന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിനു ശേഷം വെള്ളിയാഴ്ചയായിരിക്കും രാമചന്ദ്രന്റെ മൃതദേഹം സംസ്‌കാരിക്കുക

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News