24-04-2025
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി കോൺഗ്രസ് എംപിയും ലോക്‌സഭാംഗവുമായ രാഹുൽ ഗാന്ധി. വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ രാഹുൽ രാവിലെ 10.30ന് ന്യൂഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ പങ്കെടുക്കും. നേരത്തെ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, ഗാന്ധി തൻ്റെ യുഎസ് സന്ദർശനം വെട്ടിച്ചുരുക്കിയതായി അറിയിച്ചിരുന്നു. " ശ്രീ രാഹുൽ ഗാന്ധി തൻ്റെ യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി, നാളെ രാവിലെ 10:30 ന് ന്യൂഡൽഹിയിൽ നടക്കുന്ന CWC യോഗത്തിൽ നേരിട്ട് പങ്കെടുക്കും," എന്ന് ജയറാം രമേഷ് എക്‌സിൽ പോസ്റ്റ് ചെയ്തു.