25-04-2025
സിന്ധുനദീതടത്തിലെ ആറുനദികളിൽനിന്നുള്ള ജലം പങ്കിടുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉടമ്പടി മരവിപ്പിക്കുന്നത് പാകിസ്താന് കനത്ത പ്രത്യാഘാതമുണ്ടാക്കും. കൃഷി, ജലസേചനം, ഊർജം എന്നീ മേഖലകളിൽ പാകിസ്താൻ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്. നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് തടയിടാൻ, അവരുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നദീജല ഉടമ്പടി മരവിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ജലം തടഞ്ഞുനിർത്തി സംഭരിക്കാൻ ഇന്ത്യക്ക് കുറച്ചു കാലങ്ങളെടുക്കും. പുതിയ അണക്കെട്ടുകൾ നിർമിക്കേണ്ടിവരും. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജലക്കരാർ 1960-ൽ യാഥാർഥ്യമായത്.