25-04-2025
ഛിന്നഗ്രഹത്തിന് അരികിലൂടെ വിജയകരമായി പറന്ന് നാസയുടെ ലൂസി ബഹിരാകാശ പേടകം. ഡൊണാൾഡ് ജോഹാൻസൺ എന്ന ഛിന്നഗ്രഹത്തിന് സമീപത്ത് കൂടി സഞ്ചരിച്ചാണ് ലൂസി നിർണായക നേട്ടം കരസ്ഥമാക്കിയതെന്നാണ് നാസ വിശദമാക്കുന്നത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിലെ ഒരു ചെറിയ ഛിന്നഗ്രഹമായിരുന്നു ഡൊണാൾഡ് ജോഹാൻസൺ. വ്യാഴത്തിന്റെ ട്രോജൻ ഛിന്നഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള 12 വർഷത്തെ ദൗത്യത്തിലെ ഒരു നിർണായക നാഴികക്കല്ലാണ് ലൂസി ഡൊണാൾഡ് ജോഹാൻസൺ ഛിന്നഗ്രഹത്തിന് സമീപത്തുകൂടി പറക്കലിൽ സ്വന്തക്കിയത്. മണിക്കൂറിൽ 48,000 കിലോമീറ്റർ വേഗതയിൽ, ഛിന്നഗ്രഹത്തിന് ഏകദേശം 960 കിലോമീറ്റർ അടുത്തുകൂടിയാണ് ലൂസി പറന്നത്. ഏകദേശം നാല് കിലോമീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം കാർബൺ സമ്പുഷ്‍ടമാണെന്നാണ് റിപ്പോർട്ടുകൾ.