keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പി കെ ശ്രീമതിയ്ക്ക് ആരും ഇളവ് നൽകിയിട്ടില്ല

28-04-2025

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്‍റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങൾക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പികെ ശ്രീമതി പങ്കെടുത്തില്ല. കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ സാധാരണ ആളുകൾ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ പികെ ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News