keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വദേശി തീവ്രവാദികള്‍ക്കെതിരായ ശക്തമായ നടപടിയുമായി ഇന്ത്യന്‍ സൈന്യം

28-04-2025

കശ്മീരിന്റെ മണ്ണില്‍ മണ്ണില്‍ ജീവിച്ചുകൊണ്ട്, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട്, പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വദേശി തീവ്രവാദികള്‍ക്കെതിരായ ശക്തമായ നടപടിയുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ 48 മണിക്കൂറുകളില്‍ കശ്മീരിലെ 9 തീവ്രവാദികളുടെ വീടുകളാണ് സുരക്ഷാസേനയുടെ നേതൃത്വത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയത്. ഈ വീടുകളില്‍ കഴിഞ്ഞിരുന്ന തീവ്രവാദികളുടെ കുടുംബങ്ങളെ മാറ്റിയ ശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വീടുകള്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഏതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഇനി ക്ഷമയില്ല എന്ന വ്യക്തമായ സന്ദേശമാണ് മനസ്സില്‍ തീവ്രവാദ ചിന്ത കൊണ്ട് നടക്കുന്ന എല്ലാ പാകിസ്താന്‍ അനുഭാവികള്‍ക്കുമായി സൈന്യം നല്‍കുന്നത്. ശനിയാഴ്ച രാത്രിയില്‍ കശ്മീരിലെ നാല് തീവ്രവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. കുപ്വാര, സോഫിയാന്‍, ബന്ദിപ്പോര, പുല്‍വാമ ജില്ലകളിലാണ് ഈ വീടുകള്‍ ഉണ്ടായിരുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതായി കണ്ടെത്തിയ നാല് തീവ്രവാദികളുടേതായിരുന്നു കഴിഞ്ഞ രാത്രിയില്‍ തകര്‍ത്ത വീടുകള്‍. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന 14 പേരുടെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ശനിയാഴ്ച രാത്രിയില്‍ സുരക്ഷാസേന തകര്‍ത്ത വീടുകള്‍ സജീവമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നവരുടെതാണ്. കുപ്വാര ജില്ലയിലെ കലാറൂസില്‍, നിലവില്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീട്, ഷോപ്പിയാന്‍ ജില്ലയില്‍, 2024 മുതല്‍ ലഷ്‌കര്‍ ഇ തൊയ്ബയുമായും ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായും (ടിആര്‍എഫ്) ബന്ധമുള്ള മുഹമ്മദ് ഷാഫി ദാറിന്റെ മകന്‍ അദ്‌നാന്‍ സഫി ദാറിന്റെ വീട്, ബന്ദിപ്പോരയിലെ നാസ് കോളനിയില്‍, 2016 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു സജീവ തീവ്രവാദിയായ ജമീല്‍ അഹമ്മദ് ഷീര്‍ ഗോജ്രിയുടെ വീട് പുല്‍വാമ ജില്ലയിലെ ഖാസിപോറ ത്രാലില്‍, 2024 ല്‍ ജെയ്ഷ്-ഇ-മുഹമ്മദ് ഗ്രൂപ്പില്‍ ചേര്‍ന്ന ഭീകരന്‍ അമീര്‍ നസീര്‍ വാനിയുടെ വീട് എന്നിവയാണ് കഴിഞ്ഞ രാത്രിയില്‍ സുരക്ഷാസേന തകര്‍ത്തത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News