29-04-2025
ബെസ്റ്റ് ബസുകൾക്ക് നിരക്ക് വർദ്ധനവിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അംഗീകാരം നൽകിയതോടെ പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. നഗരത്തിൽ പൊതുഗതാഗത മേഖലയിലെ പ്രധാന മാർഗമായ ബെസ്റ്റ് ബസ് സർവിസ് 2018 ന് ശേഷം ഇതാദ്യമായാണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനി ഈ വിവരം ഇന്നലെ വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. ബെസ്റ്റിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിരക്ക് വർദ്ധനവ് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. നിലവിൽ, എസി ബസുകളുടെ മിനിമം ചാർജ് നിരക്ക് 6 രൂപയും കൂടിയ ചാർജ് 25 രൂപയുമാണ്. അതേസമയം നോൺ-എസി ബസുകൾക്ക് കുറഞ്ഞ നിരക്ക് 5 രൂപയും കൂടിയ നിരക്ക് 20 രൂപയും ആകുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്ന ശേഷം നോൺ-എസി ബസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയാകുമ്പോൾ എസി ബസ് നിരക്കുകൾ 12 രൂപയിൽ ആരംഭിക്കും.