keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഒപ്പനയുടെ മൊഞ്ച്, വഞ്ചിപ്പാട്ടിൻ്റെ താളം

30-04-2025

പ്രോഗ്രസ്സീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന അഖിലകേരള ടെക്കീസ് കലോത്സവം തരംഗ് സീസൺ 3 ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 355 പോയിൻ്റുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) മുന്നിട്ടു നിൽക്കുന്നു.330 പോയിൻ്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് രണ്ടാം സ്ഥാനത്തുണ്ട്. 250 പോയിൻ്റുമായി വിപ്രോയാണ് മൂന്നാമത്. കലോത്സവത്തിൻ്റെ ഏഴാം ദിവസമായ ഇന്ന് സംഘഗാനം, വഞ്ചിപ്പാട്ട്, ഒപ്പന, അക്കപ്പെല്ലേ, വട്ടപ്പാട്ട്, സ്പോട്ട് കോറിയോ, കൊളാഷ്, ഡിജിറ്റൽ ആർട്ട് എന്നീ മത്സരങ്ങൾ നടന്നു.എട്ടാം ദിവസമായ നാളെ രാവിലെ ഒമ്പത് മണി മുതൽ അതുല്യ ഓഡിറ്റോറിയത്തിൽ മാർഗം കളി, സംഘനൃത്തം, സിംഫണി മത്സരങ്ങൾ നടക്കും. കൂടാതെ തപസ്യ ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരവും ജയിൻ യൂണിവേഴ്സിറ്റിൽ വച്ച് ഉപന്യാസ രചനയും നടക്കും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News