keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ശബരിമലയില്‍ ഇടവമാസ പൂജ കണ്ടുതൊഴാൻ രാഷ്ട്രപതി ദ്രൗപതി മുർമു എത്തും

07-05-2025

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തും.മെയ് 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി 18, 19 തീയതികളില്‍ കേരളത്തിലുണ്ടാകും. റിപ്പോർട്ടുകൾ അനുസരിച്ചു കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാനാണ് സംസ്ഥാന സര്‍ക്കാരിന് നിർദേശം ലഭിച്ചു. നേരത്തെ തന്നേ രാഷ്ട്ര പതിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അനൗദ്യോഗിക അറിയിപ്പു പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ലഭിച്ചിരുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോഴാകും രാഷ്ട്രപതിയുടെ സന്ദർശനം.അതുപ്രകാരം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News