keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം: പൊട്ടിച്ച അമിട്ടിന്റെ അവശിഷ്ടം വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

07-05-2025

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടത്തിൽ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്. ചാലക്കുടി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. പരിക്കേറ്റ ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി, പാറമേക്കാവ് എന്നിങ്ങനെ രണ്ടു ടീമുകൾ ആയാണ് തൃശൂർ പൂരത്തിൽ വെടിക്കെട്ട് നടത്തുന്നത്. അതിനു മുൻപുള്ള സാമ്പിൾ വെടിക്കെട്ടാണ് ഇന്ന് നടന്നത്.ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ടിന് ശേഷമായിരുന്നു പാറമേക്കാവിന്റെ അവസരം

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News