keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച

07-05-2025

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങും തമ്മിൽ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവീട്ടിട്ടില്ല. പഹൽ ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ കൂടിക്കാഴ്‌ചയും എന്നാണ് വിവരം. ഈ ആഴ്ചയുടെ തുടക്കത്തിൽ നടന്ന ഒരു ഉയർന്ന തലത്തിലെ യോഗത്തിൽ, ഇത്തവണത്തെ ആക്രമണത്തിന് പ്രതികരിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പ്രധാനമത്രി നരേന്ദ്രമോദി സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകി.തിരിച്ചടിയുടെ രീതി, സമയം, ലക്‌ഷ്യം തുടങ്ങിയവ തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അദ്ദേഹം സൈന്യത്തിന് നൽകിയതായാണ് റിപ്പോർട്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കര, നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News