keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
നാ​​ടട​​ക്കി​​വാ​​ണ് തെ​​രു​​വു​​നാ​​യ​​ക​​ള്‍

07-05-2025

നാ​​ട്ടി​​ലി​​റ​​ങ്ങു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തു​​ന്ന ഭീ​​ഷ​​ണി​​പോ​​ലെ മാ​​ര​​ക​​മാ​​ണ് നാ​​ട് അ​​ട​​ക്കി വാ​​ഴു​​ന്ന തെ​​രു​​വു​​നാ​​യ​​ക​​ള്‍. തെ​​രു​​വു​​നാ​​യ ക​​ടി​​ച്ച് പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്‌​​പെ​​ടു​​ത്തി​​ട്ടും ഫ​​ല​​പ്രാ​​പ്തി​​യു​​ണ്ടാ​​കാ​​തെ മൂ​​ന്നു കു​​ട്ടി​​ക​​ള്‍ പേ​​യി​​ള​​കി മ​​രി​​ച്ച ഭ​​യാ​​ന​​ക​​മാ​​യ സാ​​ഹ​​ച​​ര്യം നി​​ല​​നി​​ല്‍​ക്കു​​ന്പോ​​ഴും അ​​ല​​ഞ്ഞു​​തി​​രി​​യു​​ന്ന പ​​ട്ടി​​ക്കൂ​​ട്ട​​ത്തെ അ​​മ​​ര്‍​ച്ച ചെ​​യ്യാ​​ന്‍ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ല. നാ​​യ​​ക​​ളെ വ​​ന്ധ്യം​​ക​​രി​​ച്ച് ഭാ​​വി​​യി​​ല്‍ എ​​ണ്ണം കു​​റ​​യ്ക്കു​​മെ​​ന്ന ആ​​വ​​ര്‍​ത്തി​​ച്ചു​​ള്ള പ്ര​​ഖ്യാ​​പ​​ന​​മൊ​​ന്നും ഫ​​ല​​പ്രാ​​പ്തി ക​​ണ്ടി​​ല്ല. വി​​വി​​ധ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ നാ​​യ​​ക​​ളെ വ​​ന്ധ്യം​​ക​​രി​​ക്കാ​​ന്‍ ല​​ക്ഷ​​ങ്ങ​​ള്‍ ബ​​ജ​​റ്റി​​ല്‍ വ​​ക​​യി​​രു​​ത്തി പ​​ണം ധൂ​​ര്‍​ത്ത​​ടി​​ച്ച​​തു​​കൊ​​ണ്ട് നേ​​ട്ട​​മു​​ണ്ടാ​​യി​​ല്ല. വ​​ന്ധ്യം​​ക​​രി​​ച്ച നാ​​യ​​ക​​ള്‍​ക്കു പേ​​യി​​ള​​കി​​ല്ലേ​​യെ​​ന്നും അ​​വ വീ​​ടി​​നും നാ​​ടി​​നും വ​​ലി​​യ ആ​​പ​​ത്തു​​ണ്ടാ​​ക്കി​​ല്ലേ​​യെ​​ന്നും ചോ​​ദി​​ച്ചാ​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ ഇ​​രി​​ക്കു​​ന്ന​​വ​​ര്‍​ക്ക് മ​​റു​​പ​​ടി​​യി​​ല്ല. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ മാ​​ത്രം അ​​ഞ്ഞൂ​​റി​​ലേ​​റെ തെ​​രു​​വു​​നാ​​യ​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. അ​​ധ്യ​​യ​​ന വ​​ര്‍​ഷം തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്‍​പേ തെ​​രു​​വു​​നാ​​യ​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ല്‍ സ്‌​​കൂ​​ള്‍, അ​​ങ്ക​​ണ​​വാ​​ടി കു​​ട്ടി​​ക​​ള്‍ പ​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ കൂ​​ട്ട​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​കും. അ​​ട​​ച്ചു​​റ​​പ്പി​​ല്ലാ​​ത്ത സ്‌​​കൂ​​ളു​​ക​​ളി​​ലും അ​​ങ്ക​​ണ​​വാ​​ടി​​ക​​ളി​​ലും തെ​​രു​​വു​​നാ​​യ​​ക​​ള്‍ വേ​​ന​​ല​​വ​​ധി​​ക്കാ​​ല​​ത്ത് സ്ഥി​​രം പാ​​ര്‍​പ്പു​​കാ​​രാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. സ്‌​​കൂ​​ള്‍ വ​​രാ​​ന്ത​​ക​​ളി​​ല്‍ കൂ​​ട്ട​​മാ​​യാ​​ണ് നാ​​യ​​ക​​ളു​​ടെ വാ​​സം.വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി തു​​ട​​ങ്ങു​​ന്ന​​തോ​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ള്‍ തി​​ന്ന് ഇ​​വ സ്‌​​കൂ​​ള്‍ വ​​ള​​പ്പു​​ക​​ളി​​ല്‍​ത​​ന്നെ വാ​​സം തു​​ട​​രും. ജി​​ല്ല​​യി​​ലെ ഏ​​റെ സ്‌​​കൂ​​ള്‍ വ​​ള​​പ്പി​​ലും തെ​​രു​​വു​​നാ​​യ​​ക​​ളു​​ടെ എ​​ണ്ണം പെ​​രു​​കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യി നൂ​​റി​​ലേ​​റെ കു​​ട്ടി​​ക​​ള്‍​ക്ക് നാ​​യ​​ക​​ളു​​ടെ ക​​ടി​​യേ​​റ്റു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News