07-05-2025
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം 21ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി വിഭ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.