07-05-2025
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച സിപിഎം സ്ഥാനാർഥി എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി ഉത്തരവിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിച്ചതോടെ രാജ എംഎൽഎയായി തുടരും.