keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികനടപടിയില്‍ പ്രതികരണവുമായി ലോകനേതാക്കള്‍

08-05-2025

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി &ampഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പ്രതികരണവുമായി ലോക നേതാക്കള്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധ സമാനമായ സാഹചര്യമാണുളളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ സാമൂഹികമാധ്യമം ആയ എക്‌സില്‍ കുറിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മാര്‍ക്കോ റൂബിയയോട് ഇന്ത്യയുടെ സൈനിക നീക്കങ്ങളെ പറ്റി വിവരിച്ചതായി വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും ആശങ്ക അറിയിച്ചു. അതേസമയം ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാനും സമാധാനത്തിന് ഭീഷണി ആയേക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണമെന്ന് യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഓഫ് ഫോറിന്‍ അഫയേഴ്‌സ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണയുമായി ഇസ്രായേലും രംഗത്തെത്തി. ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിക്ക് അവകാശമുണ്ടെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. സാധാരണക്കാര്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ തീവ്രവാദികള്‍ക്ക് ഒളിച്ചിരിക്കാനൊരു ഇടമുണ്ടാകില്ലെന്ന് ഭീകരവാദികള്‍ അറിയണമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായ റിയുവെന്‍ അസര്‍ സാമൂഹികമാധ്യമം ആയ എക്‌സില്‍ കുറിച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News