keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ശിവസേന നേതാവിനെതിരെയുള്ള വധശ്രമ കേസിൽ ഛോട്ടാ രാജന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

10-05-2025

2009-ൽ ശിവസേന നേതാവ് അജയ് ഭോസാലെയെ വെടിവച്ച കേസിൽ അധോലോക കുറ്റവാളി രാജേന്ദ്ര സദാശിവ് നിഖൽജെ എന്ന ഛോട്ടാ രാജന പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2009 ഒക്ടോബർ 11-ന് പൂനെയിലെ ബണ്ട് ഗാർഡൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച്, പ്രചാരണത്തിനായി പുറത്തുപോയ ഭോസാലെയുടെ സ്കോർപ്പിയോയ്ക്ക് നേരെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ വെടിയുതിർത്തു. എന്നാൽ ഭോസലെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പക്ഷേ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ഡ്രൈവർ ഷക്കീൽ സയ്യിദിന്റെ ഇടത് കയ്യിൽ തുളച്ചു കയറിയിരുന്നു.ശേഷം കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.അക്രമികളെ പിന്നീട് തിരിച്ചറിയുകയും രാജന്റെ അടുത്ത സഹായിയായ ഫരീദ് തനാഷയുമായി ബന്ധമുണ്ടെന്ന് പോലിസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ കേസിൽ രാജന് നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താൻ കഴിയാത്തത് ജാമ്യം ലഭിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News