keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
സെക്സ് റാക്കത്തിന്റെ പിടിയിൽ നിന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ കേസിൽ യുവാവ് പിടിയിൽ

13-05-2025

സെക്സ് റാക്കത്തിന്റെ പിടിയിൽ നിന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ കേസിൽ യുവാവ് പിടിയിൽ. അസം സ്വദേശിയായ യുവാവ് ഒഡീഷയിൽ നിന്നാണ് പിടിയിലായത് . അസം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച യുവാവാണ് ഇപ്പോൾ പോലീസ് വലയിലായിരിക്കുന്നത്. സമൂഹ മാധ്യമം വഴിയിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിക്ക് 15000 രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ കോഴിക്കോട് എത്തിച്ചത്. ശേഷം ഇവിടെയുള്ള ഒരു ലോഡ്ജ് മുറിയിൽ കുട്ടിയെ പൂട്ടിയിടുക ആയിരുന്നു. 3 മാസം മുൻപാണ് പെൺകുട്ടിയെ ഇയാൾ കോഴിക്കോട് എത്തിച്ചത്. നിരവധി പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പെൺകുട്ടി മൊഴി നൽകിയത്. തന്നെ പൂട്ടിയിട്ട ലോഡ്ജിന്റെ പേര് പെൺകുട്ടിക്ക് അറിയില്ല. എന്നാൽ തന്നെ കൂടാതെ ആറു പെൺകുട്ടികൾ ലോഡ്ജിൽ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News