13-05-2025
യുദ്ധം ബോളിവുഡ് സിനിമയോ റൊമാന്റിക്കോ അല്ലെന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ. പൂണെയില്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.യുദ്ധം ഗൗരവമേറിയ കാര്യമാണ് . യുദ്ധമോ അക്രമമോ ആവര്‍ത്തിക്കേണ്ടതല്ല . അത് അവസാനകാര്യമായിരിക്കണം ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നമ്മള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് പോകാത്തതെന്ന് എല്ലാവര്‍ക്കും സംശയം തോന്നും . തര്‍ക്കം പരിഹരിക്കാന്‍ ആദ്യ പരിഗണന നയതന്ത്രത്തിനാണ് . ചര്‍ച്ചകളിലൂടെ അഭിപ്രായ വ്യത്യാസം പരിഹരിക്കുക , സായുധ സംഘട്ടനത്തിലേക്ക് എത്താതിരിക്കുക തുടങ്ങിയവയാണ് അദ്ദേഹം പറഞ്ഞു. ഒരു പട്ടാളക്കാരനെന്ന നിലയില്‍ , ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ യുദ്ധത്തിന് പോകും . പക്ഷേ എന്റെ ആദ്യ പരിഗണന അതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു . യുദ്ധം ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതാണ് . കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ വെടിനിര്‍ത്തലിനു പ്രേരിപ്പിച്ച കാരണം ഇതാണ്