13-05-2025
റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാന സന്ദേശം പങ്കുവച്ച പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ നിർദ്ദേശത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയുടെയും പച്ചക്കൊടി. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈൻ പ്രസിഡന്‍റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളിൽ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലൻസ്കി വ്യക്തമാക്കിയതായാണ് വിവരം. ചർച്ചയ്ക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്.