keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മുംബൈ വിമാനത്താവളത്തിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ

19-05-2025

ആഗോള ഭീകര സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ജക്കാർത്തയിൽനിന്ന് വരുമ്പോഴാണ് ഇരുവരും NIA യുടെ പിടിയിലായത് എന്നാണ് വിവരം.2003ലെ പുണെ ഐഇഡി ബോംബ് നിർമ്മാണ കേസിലാണ് അറസ്റ്റ്. ഇരുവരും രണ്ടു വർഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പിടിച്ച രണ്ട് പേരുൾപ്പടെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ട് ISIS പ്രവർത്തകർക്കെതിരെയും ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പത്ത് പ്രതികൾക്കെതിരെയും എൻഐഎ കേസെടുത്തിരിക്കുന്നത്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News