keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കേരളത്തില്‍ കാലവര്‍ഷം അതിശക്തം

26-05-2025

കാലവര്‍ഷം ശക്തി പ്രാപിച്ചതിന് ശേഷം തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ,അതിശക്തമായ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.സംസ്ഥനത്തെ പതിനൊന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.ബാക്കിയുളള തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിതുവരെ ആറുപേര്‍ മരിച്ചു.മരങ്ങള്‍ മറിഞ്ഞുവീണും മരച്ചില്ലകള്‍ മറിഞ്ഞു വീണും നിരവധി അപകടങ്ങള്‍ ഉണ്ടായി.പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ട്.വൈദ്യുതി ലയിനുകള്‍ പൊട്ടിവീഴുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.പത്തനംതിട്ട ജില്ലയിലെ മണിമല,കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന അറിയിപ്പുണ്ട്.അറിയിപ്പ് പ്രകാരംയാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയസാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിതാമസിക്കണം.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News