26-05-2025
മലപ്പുറത്തെ പുതിയ ആറുവരി ദേശീയപാതയില്‍ വീണ്ടും വിളളല്‍ . കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാര്‍ക്കിന് സമീപമാണ് വിളളല്‍ കണ്ടത്.25 മീറ്ററോളം നീളത്തിലാണ് വിളളല്‍ ഉണ്ടായിരിക്കുന്നത്.കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് പോകുന്ന റോഡിലാണ് വിളളല്‍ കണ്ടെത്തിയിരിക്കുന്നത്.ഇതിനിടെ നിര്‍മ്മാണ കമ്പനിയുടെ ജീവനക്കാര്‍ എത്തി വിളളല്‍ അടയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു.ദേശീയ പാതയുടെ അതോറിറ്റി സംഘം റോഡ് പരിശോദിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതുവഴിയുളള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.