keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കല്‍ക്കണ്ടം എംഡിഎംഎയെന്ന് തെറ്റിദ്ധരിച്ചു - ബിജുവും സുഹൃത്തും ജയിലില്‍ കഴിഞ്ഞത് 5 മാസം

28-05-2025

എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ച് ഡാന്‍സാഫ് സംഘം കണ്ടെത്തിയത് കല്‍കണ്ടം . പൊലീത് അത് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും കാസര്‍ഗോഡ് സ്വദേശി ബിജുവിനും(49) സുഹൃത്ത് കണ്ണൂര്‍ സ്വദേശി മണികണ്ഠനും ജയിലില്‍ കഴിയേണ്ടി വന്നത് അഞ്ച് മാസം.രാസപരിശോദനയില്‍ മയക്ക് മരുന്ന് അല്ലെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയില്‍ മോചിതരായത്.പൊലീസിനോട് എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിച്ചിട്ടും കൃത്യമായ പരിശോദനയില്ലാതെ എന്തിനാണ് തങ്ങളെ 151 ദിവസം ജയിലില്‍ അടച്ചതെന്തിനെന്ന് ഇപ്പോഴും അറിയില്ലെന്ന് ബിജു പറയുന്നു.2024 നവംബര്‍ 25-നാണ് മംഗളൂരുവില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്ന സുഹൃത്ത് കണ്ണൂര്‍ വാരം ആര്‍ഡബ്ല്യു കോളനിയിലെ നന്ദനത്തില്‍ മണികണ്ഠനൊപ്പം (46) ബിജു കണ്ടെയ്നര്‍ ലോറിയില്‍ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോടെത്തുന്നത്.രാത്രിയോടെ നടക്കാവെത്തി മുറിയെടുത്ത് താമസിച്ചു.പിറ്റേ ദിവസം ചായകുടിക്കാനായി ഹോട്ടല്‍ തേടി പുറത്തിറങ്ങിയപ്പോഴായിരുന്നു മയക്ക് മരുന്ന് കടക്കാരെന്ന സംശയത്താല്‍ ഡാന്‍സാഫ് സംഘം എരുവരെയും തടഞ്ഞ് വയ്ക്കുകയായിരുന്നു.നടക്കാവ് പോലീസും സ്ഥലത്തെത്തി .പിന്നീട് നടത്തിയ പരിശോദനയില്‍ മണികണ്ഠന്റെ പോക്കറ്റില്‍ സൂക്ഷിച്ച 58.240 ഗ്രാം കല്‍ക്കണ്ടം പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബിജു പറയുന്നു.വീട്ടിലേക്ക് വാങ്ങിയ കല്‍ക്കണ്ടമാണെന്നും തലേന്ന് രാത്രിയില്‍ തങ്ങള്‍ അത് കഴിച്ചതായും പോലീസിനോട് പറഞ്ഞെങ്കിലും ഫലം കണ്ടില്ല.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News