28-05-2025
ഹെയര്‍ ട്രാന്‍സ്പ്ലാന്റിനുശേഷം രണ്ട് യുവ എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്ത ഡോക്ടര്‍ കീഴടങ്ങി.യുപിയലെ കാന്‍പൂരില്‍ എംപയര്‍ ക്ലീനിക്ക് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ഡോക്ടര്‍ അനുഷ്‌ക തിവാരിയാണ് കോടതിക്കുമുന്നില്‍ കീഴടങ്ങിയത്.പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയുലെടുത്ത് റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.വിനീത് കുമാര്‍ ദുബെ,മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ മരണത്തിനെതിരായാണ് അനുഷ്‌ക തിവാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദന്ത ഡോക്‌റുടെ ക്ലീനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തതിന്‌ശേഷം ഇരുവര്‍ക്കും അണുബാധയുണ്ടാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പരാതി.