keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
മുംബൈ മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ നൽകണമെന്ന് ബിജെപി

03-06-2025

മുംബൈയിലെ മൃഗശാലയിലാണ് കഴിഞ്ഞ ദിവസം മുട്ടവിരിഞ്ഞ് രണ്ട് പെൻഗ്വിൻ കുഞ്ഞുങ്ങൾ ഉണ്ടായത്.അതുകൊണ്ട് തന്നെ മുംബൈയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ നൽകണമെന്നാവശ്യവുമായി ബിജെപി രംഗത്ത് വന്നു. ജനനം കൊണ്ട് 'മഹാരാഷ്ട്ര സ്വദേശി'കളായതിനാൽ മറാത്തി പേരുകൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. വിദേശത്ത് നിന്ന് വീർമാത ജീജാഭായി ഭോസാലെ ബൊട്ടാണിക്കൽ ഉദ്യാനിലേക്ക് പെൻഗ്വിനുകളെ കൊണ്ടുവന്നപ്പോൾ അവയുടെ പേര് ഇംഗ്ലീഷിലാകട്ടെയെന്ന നിർദേശം തങ്ങൾ അംഗീകരിച്ചതായും എന്നാൽ മഹാരാഷ്ട്രാ മണ്ണിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മറാത്തി പേര് തന്നെ നൽകണമെന്നുമാണ് ബിജെപി നേതാവ് നിതിൻ ബാങ്കർ ആവശ്യ പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷന് കത്തെഴുതിയതായും എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും നിതിൻ ബാങ്കർ പറഞ്ഞു. മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചത് കൊണ്ടു തന്നെ പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേര് നൽകുന്നതുകൊണ്ട് എന്ത് പ്രശ്നമാണുള്ളതെന്നും ബിജെപി നേതാവ് ചോദിച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News