keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യ അതിഥിയായി എത്തിയ സംഭവം- പ്രധാന അദ്യാപകന് വീഴ്ച

05-06-2025

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്‌കൂളിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്.സ്‌പോണ്‍സറാകാം ചടങ്ങിലേക്ക് പ്രതിയെ വിളിച്ചത് ഹെഡ്മാസ്റ്ററിന് പങ്കില്ലായിരിക്കാം എന്നാല്‍ ഒരു പോക്‌സോ കേസ് പ്രതിയെ ക്ഷണിച്ച ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന് കൈമാറി. മുകേഷ് എം നായര്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനെത്തിയ സംഭവത്തില്‍ മാപ്പ് അറിയിച്ച് സഹസംഘാടകരായ ജെസിഐ കത്ത് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍്ട്ട ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയായ മുകേഷ് എം നായര്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഇന്ന് ഉച്ചയോടെ പുതുക്കിയ റിപ്പോര്‍ട്ട് ഡിഡി ശ്രീജ ഗോപിനാഥ് കൈമാറും.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News