keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

05-06-2025

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് 5 വര്‍ഷം മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിലാണ് പാര്‍വതി വിമര്‍ശിച്ചത്.വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം കോണ്‍ക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇരകള്‍ മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പൊലീസ് നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത പങ്കുവച്ചാണു പാര്‍വതി സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയത്.മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പാര്‍വതി ഇങ്ങനെ കുറിച്ചു: ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാര്‍ഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നല്‍കാമോ? സിനിമ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സഹായകമായ നയങ്ങള്‍ക്കു രൂപം നല്‍കുന്ന കാര്യത്തില്‍ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയുള്ളൂ. }

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News