keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കനത്ത മഴയില്‍ അരുണാചല്‍ പ്രദേശിലെ പ്രധാന പാലം ഒലിച്ചുപോയി, നാട്ടുകാര്‍ കുടുങ്ങി

05-06-2025

കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയില്‍ അരുണാചല്‍ പ്രദേശിലെ തൂക്കുപാലം ഡ്രി നദിയില്‍ ഒലിച്ചുപോയി, ഗ്രാമവാസികള്‍ ദിവസങ്ങളോളമാണ് കുടുങ്ങിക്കിടന്നത്. അരുണാചല്‍ പ്രദേശിലെ ദിബാങ് വാലി ജില്ലയിലെ എറ്റാലിന്‍ സര്‍ക്കിളിന് കീഴില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു,ഇതിനെത്തുടര്‍ന്ന്, മെയ് 30 ന് ദിബാങ് വാലി ഭരണകൂടം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ഗ്രാമീണരുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. ഡ്രോണുകള്‍ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണ പാക്കറ്റുകള്‍ പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചു പക്ഷേ തുടര്‍ച്ചയായ മഴകാരണം ദൗത്യം പരാജയപ്പെട്ടു.ദിബാങ് വാലി ജില്ലയുടെ ആസ്ഥാനമായ അനിനിയില്‍ നിന്ന് 139 കിലോമീറ്റര്‍ അകലെയാണ് മാവാലി ഗ്രാമം. കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ അതുന്‍ലി, എച്ചാന്‍ലി ഗ്രാമങ്ങളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News