10-06-2025
മലാഡ് ഈസ്റ്റിൽ അനധികൃതമായി താമസിച്ചതിന് മൂന്ന് ബംഗ്ലാദേശി പൗരന്മാരെ ഫോർട്ട് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരായി വിധിക്കുകയും മൂന്ന് മാസം തടവും ഓരോരുത്തർക്കും 500 രൂപ പിഴയും വിധിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കുറാർ പോലീസ് സ്റ്റേഷനാണ് നടപടി ആരംഭിച്ചത്. ജനുവരി 9 ന് മലാഡ് ഈസ്റ്റിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ പാലത്തിന് താഴെ ഒരു ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്തത്.തുടർന്ന്, മാർച്ച് 7 ന് മലാഡ് ഈസ്റ്റിലെ കുരാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഓംകാർ എസ്ആർഎ കെട്ടിടത്തിന്റെ ഗേറ്റിന് പുറത്ത് രണ്ട് സ്ത്രീകളെയും പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ആരുടേയും കൈവശം സാധുവായ രേഖകൾ കണ്ടെത്തിയില്ല. ശുഭം സർദാർ, മെഹ്‌റുൺ സർദാർ, അൽപ്‌ന സർദാർ എന്നിവരാണ് പിടിയിലായത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് പോലീസ് പറഞ്ഞു