keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
റഷ്യന്‍ ആക്രമണത്തിന് പിന്നില്‍ ബ്രിട്ടനെന്ന് മോസ്‌കോ- വീണ്ടും യുദ്ധഭീതി

10-06-2025

റഷ്യയുടെ വ്യോമത്താവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ നീക്കത്തിന് പിന്നില്‍ ബ്രിട്ടനാണ് എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് റ്യഷ്യ.ബ്രിട്ടീഷ് സൈന്യത്തിന്റെ അതിനൂതന സംവിധാനങ്ങളാണ് യുക്രൈന സഹായിച്ചതെന്നാണ് ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി കെലിന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. റഷ്യയും ഉക്രെയ്‌നും സമാധാന കരാറില്‍ ഒപ്പുവെക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന് സുപ്രധാന രഹസ്യ വിവരങ്ങള്‍ കൈമാറിയത് ബ്രിട്ടനാണ് എന്നാണ് കെലിന്‍ കുറ്റപ്പെടുത്തുന്നത്. റഷ്യയുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അമേരിക്കക്കും ബ്രിട്ടനും മാത്രമേ സ്വന്തമായിട്ടുള്ളൂ എന്നും അമേരിക്ക ഇതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിട്ടന്‍ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചേദിച്ചു.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News