keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കേന്ദ്ര സർക്കാർ ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടി മന്ത്രി ചിഞ്ചുറാണി

12-06-2025

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.കാക്കനാട് കാനം രാജേന്ദ്രൻ നഗറിൽ ( കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ) നടന്ന സി.പി.ഐ തൃക്കാക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മന്ത്രി. കോർപ്പറേറ്റുകളുടെ വായ്പാ കുടിശികയായ കോടികൾ എഴുതി തള്ളുന്ന മോദി സർക്കാർ. വായ്പയെടുത്ത് തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതി വരുമ്പോൾ സാധാരണക്കാരെ ജപ്തി ചെയ്ത് തെരുവിലേക്ക് ഇറക്കി വിടുന്ന സമീപമനാണ് സ്വീകരിക്കുന്നത്. ഇതിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം ടി രഘുവരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എ നവാസ്, താര ദിലീപ് , സംഘാടക സമിതി ചെയർമാൻ പ്രമേഷ് വി ബാബു, സി സി സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.മുതിർന്ന പാർട്ടി അംഗങ്ങളായ കെ കെ സുഭാഷ് ചന്ദ്രബോസ്, എം എബ്രഹാം, കെ എ കൃഷ്ണപിള്ള, കെ ജി കോമളൻ എന്നിവരെ ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി ആദരിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായവരെയും സമ്മേളനത്തിൽ അനുമോദിച്ചു.മണ്ഡലം അസി സെക്രട്ടറി പി.കെ സുധീർ രാഷ്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മണ്ഡലം സെക്രട്ടറി കെ.കെ സന്തോഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ്, സംസ്ഥാന കൗൺസിൽ അംഗം എൻ.അരുൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ നവാസ്, താര ദിലീപ്, രാജേഷ് കാവുങ്കൽ എന്നിവർ സംസാരിക്കും. ജില്ലാ സമ്മേളന പ്രതിനിധികളെയും പുതിയ മണ്ഡലം കമ്മിറ്റിയേയും തെരഞ്ഞെടുക്കും

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News