keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കൊച്ചി തീരത്തെ കപ്പലപകടത്തില്‍ എംഎസി കമ്പനിക്കെതിരെ കേസ്

12-06-2025

എംഎസി എല്‍സ 3 കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്.ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തിരിക്കുന്നത്.കപ്പല്‍ കമ്പനി ഉടമയെ ഒന്നാം പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഷിപ്പ് മാസ്റ്റര്‍ ക്രൂ മെമ്പര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.സി ഷാംജി എന്ന വ്യക്തിയുടെ പരാതിയില്‍ ബിഎന്‍എസ് 282,285,286,287,288 3,5 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എളുപ്പത്തില്‍ തീ പിടിക്കാന്‍ സാധ്യതയുളള വസ്തുക്കളും സ്‌ഫോടക വസ്തുക്കളും കപ്പലില്‍ ഉണ്ടായിരിക്കെ ഉദാസീനമായി കപ്പല്‍ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.കണ്ടെയ്‌നറില്‍നിന്ന് പ്ലാസ്റ്റിക് തരികള്‍ പുറന്തളളപ്പെട്ടത് കാരണം പ്രകൃതിയെ ദോഷകരമായി ബാധിച്ചു.മത്സബന്ധന മേഘലയ്ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.കപ്പല്‍ മൂലവും കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍മൂലവും കപ്പല്‍ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളും പൊതുസഞ്ചാരത്തിന് മാര്‍ഗതടസം ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് എഫ്‌ഐആറില്‍ പറയുന്നത്.കപ്പലപകടത്തില്‍ കേസെടുക്കുന്നില്ല എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News