keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാൾ ഡി.പി.ആർ തെയ്യാറാക്കൽ: യു.ഡി.എഫ് ഭരണ സമിതി രണ്ടുതട്ടിൽ

13-06-2025

തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാൾ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡി.പി.ആർ ക്ഷണിച്ച സംഭവത്തിൽ ഭരണ സമിതിയിൽ ഭിന്നിപ്പ്.നഗരസഭ ചെയർപേഴ്സൻ രാധാമണിപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പദ്ധതിക്കെതിരെ വൈസ്.ചെയർമാൻ ഉൾപ്പടെ മുസ്ലിം ലീഗ് കൗൺസിലർമാർ രംഗത്തെത്തിയത്.വൈസ്.ചെയർമാൻ ടി.ജി ദിനൂപ്,മുസ്ലിം ലീഗ് കൗൺസിലർമാരായ പി.എം യൂനുസ്,എ.എ ഇബ്രാഹിംകുട്ടി,സജീന അക്ബർ,എന്നിവർ രംഗത്ത് വന്നു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്‌ നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതികളുടെ പേരിൽ നിർമ്മാണോദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർമാരുടെ ആരോപണത്തിനിടെയാണ് കൗൺസിൽ യോഗത്തിൽ പദ്ധതിക്കെതിരെ മുസ്ലിം ലീഗ് കൗൺസിലർമാർ രംഗത്ത് വന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ റസിയ നിഷാദ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. നിലവിലെ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുകളഞ്ഞാൽ പിന്നീട് ചട്ടങ്ങൾ പാലിച്ചുകൊണ്ട്‌ നിർമ്മിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി.എന്നാൽ ചെയർപേഴ്സൻ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന നിലപാടെടുത്തതോടെ വോട്ടിനിടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.എൽ.ഡി.എഫ് കൗണ്സിലർമാർക്കോപ്പം മുസ്ലിം ലീഗിലെ നാലുപേർ ചേർന്നതോടെ അജണ്ട പരാജയപ്പെടുകയായിരുന്നു.തുടർന്ന് മുസ്ലിം ലീഗ് കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു.നാഗസഭയിലെ പദ്ധതികൾക്ക് ഡി.പി.ആർ തെയ്യാറാക്കാൻ നഗരസഭയിൽ എൻജിനീയർമാർ ഇല്ലേയെന്ന് ഭരണ പ്രതിപക്ഷ കൗൺസിലർമാർ ചോദിച്ചു.ചെറിയ പദ്ധതികൾക്ക് പോലും സ്വാകാര്യ ഏജൻസികളെ ആശ്രയിക്കുന്നത് നിർത്തണമെന്നും കൗൺസിലർമാർ പറഞ്ഞു.എന്നാൽ ഡി.പി.ആർ തയ്യാറാക്കാൻ എൻജിനിയറിങ് വിഭാഗത്തിൽ ജീവനക്കാരില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൗൺസിലിനെ അറിയിച്ചു.നഗരസഭയിലെ വിവിധ വാർഡുകളിലെ സ്പിൽ ഓവർ വർക്കുകൾക്ക് കൗൺസിൽ അംഗീകരിച്ചു

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News