keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
എയര്‍ ഇന്ത്യാ വിമാനപകടം - മനസ്സ് ദുരന്തബാധിതര്‍ക്കൊപ്പമെന്ന് ശശി തരൂര്‍

13-06-2025

താന്‍ ഇപ്പോള്‍ ലണ്ടനിലെത്തിയതേ ഉളളുവെന്നും എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂര്‍ എംപി. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് താന്‍ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്റെ എക്‌സില്‍ കുറിച്ചത്.അഹമ്മദാബാദില്‍ ഇന്നലെ നടന്ന വിമാനാപകടത്തില്‍ മരിച്ചതില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.38നായിരുന്നു അപകടം. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു,ഇതില്‍ 5 പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News