keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ട്രെയിന്‍ റിസര്‍വേഷന്‍ പട്ടിക 24 മണിക്കൂര്‍ മുന്‍പേ

13-06-2025

ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പേ പ്രസിദ്ധീകരിക്കാന്‍ റെയില്‍വേ തയാറെടുക്കുന്നു. നിലവില്‍ യാത്രയ്ക്കു 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. സീറ്റ് ലഭിക്കാത്തവര്‍ക്കു മറ്റു യാത്രാമാര്‍ഗങ്ങള്‍ തേടാന്‍ സമയം കുറവായതിനാലാണ് ചാര്‍ട്ട് 24 മണിക്കൂര്‍ മുന്‍പാക്കുന്നത്. രാജസ്ഥാനിലെ ബിക്കാനിര്‍ ഡിവിഷനില്‍ ഈമാസം ആറിനു തുടങ്ങിയ പൈലറ്റ് പദ്ധതിക്കു നല്ല പ്രതിരണമാണെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, രാജ്യ വ്യാപകമായി എപ്പോള്‍ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. 24 മണിക്കൂര്‍ മുന്‍പു ചാര്‍ട്ട് പ്രസിദ്ധീകരിച്ചശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാല്‍ ആ ഒഴിവിലേക്കു വെയ്റ്റ് ലിസ്റ്റിലുള്ളവരെ പരിഗണിക്കുമോ, ചാര്‍ട്ട് പുതുക്കി പ്രസിദ്ധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News