14-06-2025
കൊച്ചിയില്‍നിന്നും യൂറോപ്പിലെ പ്രാഗിലേക്ക് യാത്രചെയ്തയാള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍നിന്ന് തിരിച്ചു പോരേണ്ടിവന്ന സംഭവത്തില്‍ എയര്‍ലൈന്‍ കമ്പനി, കോടതി ഉത്തരവുപ്രകാരം നഷ്ടപരിഹാരം നല്‍കി. തിരുവല്ല കാട്ടൂക്കരകള ത്തൂര്‍ പുളിമൂട്ടില്‍ ഷാജി വര്‍ഗീസിന് 176814 രൂപയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നഷ്ടപരിഹാരമായി നല്‍കിയത്.പ്രാഗിലേക്കുള്ള യാത്രക്കിടെ ദുബായില്‍വെച്ച് കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിക്കുന്നതിലുണ്ടായ സാങ്കേതികപ്രശ്‌നം മൂലം ഷാജിയെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.തുടര്‍ന്ന് അഡ്വ. ജേക്കബ് തോമസ് വഞ്ചിപ്പാലം മുഖേന തിരുവല്ല മുനിസിഫ് കോടതി യില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നഷ്ടപരിഹാരത്തുകയ്ക്കുള്ള ചെക്ക് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ കൈമാറിയതായി അഭിഭാഷകന്‍ അറിയിച്ചു