keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
ഇസ്രേയേല്‍ ആക്രമണത്തില്‍ പ്രതികരിച്ച് അയത്തൊളള അലി ഖമേനി

15-06-2025

ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവായ അയത്തൊളള അലി ഖമേനി.ഇസ്രായേല്‍ സ്വയം കയ്‌പ്പേറിയതും വേദനാജനകവുമായ വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിക്കുമെന്നും ഖമേനി പറഞ്ഞു.വെളളിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് നേതാവ് മേധാവി ജനറല്‍ ഹൊസൈന്‍ സലാമി അടക്കം നിരവധിപേര്‍ മരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ഇറാന്‍ എത്തിയത്.ഇസ്രായേലിലെ ഭരണകൂടം കടുത്തശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹത്തായ ഇറാന്‍ ജനതയ്ക്ക് എന്നുപറഞ്ഞുകൊണ്ടാണ് ഖമേനിയുടെ സന്ദേശം ആരംഭിക്കുന്നത്.സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി.താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ അതിന്റെ ദുഷ്ട സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.ഇതിനുളള കടുത്ത് പ്രതികരണം ഇസ്രായേല്‍ കാത്തിരിക്കണമെന്നും ഖമേനി പറഞ്ഞു.അതേ സമയം യുഎസിന്റെ സഹായത്തോടെയാണ് ഇസ്രായേല്‍ ഇറാന്‍ അക്രമിച്ചതെന്ന് ഇറാന്‍ സൈനിക മേധാവി ആരോപിച്ചു.എന്നാല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News