keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ കോംപൗണ്ടില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

17-06-2025

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടര്‍ പ്ലാന്റിന്റെ പരിസരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു വലിയ സഞ്ചിയിലാണ് തലയോട്ടിയും അസ്ഥികളും ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11.30യോടെയാണ് ഇവ കണ്ടെത്തിയത്. പിന്നാലെ തലയോട്ടിയും അസ്ഥികളും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം വ്യക്തത വരാനുണ്ട്

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News